Tuesday, December 11, 2007

ബ്ലഡിനുപോലും ഗ്രൂപ്പില്ല.

താനിനി ഗ്രൂപ്പ് രാഷ്ട്രീയത്തിനില്ലെന്നു കോണ്‍ഗ്രസിലേക്കു മടങ്ങിവരുന്ന കെ. കരുണാകരന്‍

തെറ്റു തിരുത്തി തറവാട്ടിലേക്കു മടങ്ങാമെന്ന പ്രഖ്യാപനത്തിന് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയുമായി ബന്ധമൊന്നുമില്ല. ഉമ്മന്‍ ചാണ്ടിയെ താന്‍ ഒരുകാലത്തും കണക്കാക്കിയിട്ടില്ല തുടര്‍ന്ന് കരുണാകരന്‍ പറഞ്ഞു.

പ്രവര്‍ത്തക സമിതി അംഗത്വമോ ഗവര്‍ണര്‍ സ്ഥാനമോ നല്‍കിയാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, 'ഗവര്‍ണര്‍ സ്ഥാനം ഉന്നതമാണെന്നായിരുന്നു കരുണാകരന്റെ മറുപടി.

വാല്‍ക്കഷണം.

ആന്‍ഡമാനില്‍ ഒരു ലെഫ്റ്റ്. ഗവര്‍ണ്ണറുടെ വേക്കന്‍സി ഉണ്ടെന്ന് കേട്ടു.

Sunday, December 9, 2007

ചാനലുകളേ സ്വസ്തി.

മുല്ലക്കര രത്നാകരന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ച് സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു : ധനമന്ത്രി ഡോ. തോമസ് ഐസക്

എന്തെങ്കിലും ആരെങ്കിലും പഠിപ്പിച്ചു തരികയാണെങ്കില്‍ പഠിക്കാം. : കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍

മന്ത്രിമാര്‍ സ്വന്തം വകുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിച്ചശേഷംമതി മറ്റുപാര്‍ട്ടികളുടെ മന്ത്രിമാരെയും നേതാക്കളെയും വിമര്‍ശിക്കാനെന്ന് ആര്‍.എസ്.പി നേതാവ് പ്രൊഫ.ചന്ദ്രചൂ‍ഡന്‍

പോകേണ്ടത് ദേവസ്വം ബോര്‍ഡല്ല, മന്ത്രി : സി.പി.ഐ നേതാവ് വെളിയം ഭാര്‍ഗവന്‍


ഇതു ഒറ്റദിവസത്തെ പ്രസ്താവനകള്‍. ഇനിയും വരാന്‍ പോകുന്നതേയുള്ളൂ. കാത്തിരിക്കൂ.


വാല്‍ക്കഷണം.
മകരവിളക്ക് കഴിഞ്ഞേ താനെന്തെങ്കിലും മിണ്ടൂവെന്ന് അച്ചുമാമന്‍.
മഞ്ഞുമാസമല്ലേ കുറച്ച് എരിവും പുളിയുമുണ്ടായാലേ ചിക്കനും മുട്ടക്കറിക്കും ടേസ്റ്റുണ്ടാവൂ.

Friday, December 7, 2007

ചോറില്ലെങ്കിലെന്താ ?

എന്നും അരിഭക്ഷണം തന്നെ വേണോ. ദിവസവും ഒരു ഗ്ലാസ് പാലും രണ്ടു കോഴിമുട്ടയും മതിയില്ലേ പോഷകാഹാരത്തിന് ? മലയാളിയുടെ ഭഷ്യസംസ്കാരം മാറണം. : ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരന്‍

വാല്‍ക്കഷണം :

മന്ത്രിപ്പണി പോയാല്‍ മുട്ടക്കച്ചവടമെങ്കിലും ചെയ്ത് ജീവിക്കാമല്ലോ.

Monday, December 3, 2007

സുധാകരന്‍ സ്ട്രൈക്സ്

ശൂന്യാകാശത്ത് വിദ്യാലയമുണ്ടെങ്കില്‍ തങ്ങളുടെ മക്കളെ അവിടെ അയച്ചും പഠിപ്പിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍.

അമേരിക്കന്‍ നക്കികളായ സാഹിത്യകാരന്‍മാര്‍ പിണറായിയുടെ മകനെ പഠിപ്പിച്ചതിന്റെ കണക്കുചോദിക്കേണ്ട കാര്യമില്ല. സിപിഎം അരൂര്‍ ഏരിയ സമ്മേളന സമാപനം പൊന്നാംവെളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേവസ്വം മന്ത്രി.

വാല്‍ക്കഷണം :

കോട്ടയം സമ്മേളനം കഴിഞ്ഞ് പലരേയും ശൂന്യാകാശത്തേക്ക് വിട്ട് പഠിപ്പിക്കാനുള്ള പ്രമേയം അണിയറയീല്‍ തയ്യാറായി വരുന്നു. പലരും ഇപ്പോള്‍ തന്നെ സീറോ ഗ്രാവിറ്റി ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ചില സിന്ഡിക്കേറ്റ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.