താനിനി ഗ്രൂപ്പ് രാഷ്ട്രീയത്തിനില്ലെന്നു കോണ്‍ഗ്രസിലേക്കു മടങ്ങിവരുന്ന കെ. കരുണാകരന്‍
തെറ്റു തിരുത്തി തറവാട്ടിലേക്കു മടങ്ങാമെന്ന പ്രഖ്യാപനത്തിന് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയുമായി ബന്ധമൊന്നുമില്ല. ഉമ്മന്‍ ചാണ്ടിയെ താന്‍ ഒരുകാലത്തും കണക്കാക്കിയിട്ടില്ല തുടര്‍ന്ന് കരുണാകരന്‍ പറഞ്ഞു.
പ്രവര്‍ത്തക സമിതി അംഗത്വമോ ഗവര്‍ണര്‍ സ്ഥാനമോ നല്‍കിയാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, 'ഗവര്‍ണര്‍ സ്ഥാനം ഉന്നതമാണെന്നായിരുന്നു കരുണാകരന്റെ മറുപടി.
വാല്‍ക്കഷണം.
ആന്‍ഡമാനില്‍ ഒരു ലെഫ്റ്റ്. ഗവര്‍ണ്ണറുടെ വേക്കന്‍സി ഉണ്ടെന്ന് കേട്ടു.
Tuesday, December 11, 2007
Sunday, December 9, 2007
ചാനലുകളേ സ്വസ്തി.
മുല്ലക്കര രത്നാകരന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ച് സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു : ധനമന്ത്രി ഡോ. തോമസ് ഐസക്
എന്തെങ്കിലും ആരെങ്കിലും പഠിപ്പിച്ചു തരികയാണെങ്കില്‍ പഠിക്കാം. : കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍
മന്ത്രിമാര്‍ സ്വന്തം വകുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിച്ചശേഷംമതി മറ്റുപാര്‍ട്ടികളുടെ മന്ത്രിമാരെയും നേതാക്കളെയും വിമര്‍ശിക്കാനെന്ന് ആര്‍.എസ്.പി നേതാവ് പ്രൊഫ.ചന്ദ്രചൂഡന്‍
പോകേണ്ടത് ദേവസ്വം ബോര്‍ഡല്ല, മന്ത്രി : സി.പി.ഐ നേതാവ് വെളിയം ഭാര്‍ഗവന്‍
ഇതു ഒറ്റദിവസത്തെ പ്രസ്താവനകള്‍. ഇനിയും വരാന്‍ പോകുന്നതേയുള്ളൂ. കാത്തിരിക്കൂ.
വാല്‍ക്കഷണം.
മകരവിളക്ക് കഴിഞ്ഞേ താനെന്തെങ്കിലും മിണ്ടൂവെന്ന് അച്ചുമാമന്‍.
മഞ്ഞുമാസമല്ലേ കുറച്ച് എരിവും പുളിയുമുണ്ടായാലേ ചിക്കനും മുട്ടക്കറിക്കും ടേസ്റ്റുണ്ടാവൂ.

Friday, December 7, 2007
ചോറില്ലെങ്കിലെന്താ ?
എന്നും അരിഭക്ഷണം തന്നെ വേണോ. ദിവസവും ഒരു ഗ്ലാസ് പാലും രണ്ടു കോഴിമുട്ടയും മതിയില്ലേ പോഷകാഹാരത്തിന് ? മലയാളിയുടെ ഭഷ്യസംസ്കാരം മാറണം. : ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരന്‍
വാല്‍ക്കഷണം :
മന്ത്രിപ്പണി പോയാല്‍ മുട്ടക്കച്ചവടമെങ്കിലും ചെയ്ത് ജീവിക്കാമല്ലോ.

Monday, December 3, 2007
സുധാകരന്‍ സ്ട്രൈക്സ്
ശൂന്യാകാശത്ത് വിദ്യാലയമുണ്ടെങ്കില്‍ തങ്ങളുടെ മക്കളെ അവിടെ അയച്ചും പഠിപ്പിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍.
അമേരിക്കന്‍ നക്കികളായ സാഹിത്യകാരന്‍മാര്‍ പിണറായിയുടെ മകനെ പഠിപ്പിച്ചതിന്റെ കണക്കുചോദിക്കേണ്ട കാര്യമില്ല. സിപിഎം അരൂര്‍ ഏരിയ സമ്മേളന സമാപനം പൊന്നാംവെളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേവസ്വം മന്ത്രി.
വാല്‍ക്കഷണം :
കോട്ടയം സമ്മേളനം കഴിഞ്ഞ് പലരേയും ശൂന്യാകാശത്തേക്ക് വിട്ട് പഠിപ്പിക്കാനുള്ള പ്രമേയം അണിയറയീല്‍ തയ്യാറായി വരുന്നു. പലരും ഇപ്പോള്‍ തന്നെ സീറോ ഗ്രാവിറ്റി ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ചില സിന്ഡിക്കേറ്റ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Wednesday, November 28, 2007
അച്ചുമാമന്‍ പഠനത്തിലാണ്.
അച്ചുമാമന്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്തിനെക്കുറിച്ചെന്നകാര്യം മാത്രം ചോദിക്കരുത്.
പലതിനെ പറ്റിയും.
ഇന്നലെ ( 29/11/2007) മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരിക്കുമ്പോള്‍, ഗൌരവമേറിയ പല വിഷയങ്ങളും താന്‍ അനന്തമായി പഠിക്കുന്ന വിവരം അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.
ചില ചോദ്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രി ഒടുവില്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു ചോദ്യം പകുതിയായപ്പോള്‍ സ്ഥലംവിടുകയും ചെയ്തു.
പഠനം - 1
? പൊലീസിനെ മര്‍ദിച്ച കേസിലെ പ്രതികളെ രണ്ടു മന്ത്രിമാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി മോചിപ്പിച്ച സംഭവത്തില്‍ എന്താണ് അങ്ങയുടെ പ്രതികരണം. .വിശദാംശങ്ങള്‍ മനസ്സിലാക്കി വരികയാണ്.
പഠനം - 2
? കഴിഞ്ഞയാഴ്ച ഇക്കാര്യം ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ പഠിച്ച ശേഷം മറുപടി പറയാമെന്നാണല്ലോ അങ്ങ് പറഞ്ഞത് . . അതെ, കാര്യങ്ങള്‍ പഠിച്ചുവരികയാണ്.
പഠനം - 3
? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ രാജിവയ്ക്കണമെന്ന് വകുപ്പു മന്ത്രി ആവശ്യപ്പെട്ടല്ലോ. എന്താണ് സര്‍ക്കാര്‍ നിലപാട്. . പ്രശ്നങ്ങള്‍ പഠിക്കുകയാണ്.
പഠനം - 4
? മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിട്ട് എന്തായി. .മറുപടി കിട്ടിയില്ല.
പഠനം - 5
?വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുമോ. . വിഷയം കൂടുതല്‍ പഠിക്കേണ്ടതുണ്ട്. പൊതുജനത്തെ ദ്രോഹിക്കുന്ന നിരക്കുവര്‍ധന വരാന്‍ പാടില്ല. വരുമെന്നു കരുതുന്നില്ല.
പഠനം - 6
? അരിവില വര്‍ധന തടയാന്‍ എന്തു പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. എവിടെനിന്നാണ് കൂടുതല്‍ അരി കൊണ്ടുവരുന്നത്. . അരി എവിടെനിന്നെങ്കിലും കൊണ്ടുവരും. അല്ലാതെ എവിടെനിന്നാണ്, എത്ര കിലോ, എന്തു വില എന്നൊക്കെ നിങ്ങള്‍ തിരക്കേണ്ട കാര്യമില്ല. അരി കിട്ടിയാല്‍ പോരേ.
പഠനം - 7
? മന്ത്രിമാര്‍ സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിച്ച കാര്യം പഠിക്കാന്‍ രണ്ടാഴ്ച വേണമെങ്കില്‍, മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നാണല്ലോ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. അതെ. (മുഖ്യമന്ത്രി എഴുന്നേറ്റു പുറത്തേക്കു നടന്നു).
ഇനി ആര്‍ക്കെങ്കിലും മുഖ്യമന്ത്രിയോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ?
അടുത്ത ബുധനാഴ്ച ഇതേ സമയം ഇതേ ചാനലില്‍ ..
നേരറിയാന്‍ നേരത്തെയറിയാന്‍..

Tuesday, November 27, 2007
സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം - തങ്കച്ചന്‍.
പാവം തങ്കച്ചന്‍ ഇപ്പോള്‍ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റേ ഉള്ളൂ..
Monday, November 12, 2007
അന്തോണിച്ചന്റെ തമാശ നമ്പര്‍ - 1
പതിനേഴായിരം കോടിയുടെ കേന്ദ്ര പാക്കേജിന്റെ ആദ്യ ഗഡു കേരളം ഇതുവരെ വാങ്ങിയില്ല. : എ.കെ. ആന്റണി
വാല്‍ക്കഷണം :
‘പാക്കേജോ ? എന്ത് പാക്കേജ് ? എവിടത്തെ പാക്കേജ് ?’
കേന്ദ്രമന്ത്രി ജയറാം രമേശിനെ കാണാന്‍ മാത്രം ഡല്‍ഹിയില്‍ ചെന്ന് കാത്തിരുന്നു മടുത്ത കേരള കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ചോദിക്കുന്നു. ഇടുക്കിയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്ന ജയറാം രമേശ് പാതി രാത്രിയോടെ മുല്ലക്കരയെ കാണാന്‍ ഓഫീസിലെത്തിയെന്ന് വാര്‍ത്ത.

അച്ചുമാമന്റെ തമാശ നമ്പര്‍ - 1
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടുകള്‍ ഭൂമിയുടെ വരദാനമെന്ന് മുഖ്യമന്ത്രി
വാല്‍ക്കഷണം
ആ വരദാനത്തിലേക്ക് ഇറങ്ങാന്‍ തയ്യാറാവാതെ അച്ചുമാമന്‍ രണ്ടു ദിവസം വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി.

Subscribe to:
Posts (Atom)