Wednesday, November 28, 2007

അച്ചുമാമന്‍ പഠനത്തിലാണ്.

അച്ചുമാമന്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്തിനെക്കുറിച്ചെന്നകാര്യം മാത്രം ചോദിക്കരുത്.

പലതിനെ പറ്റിയും.

ഇന്നലെ ( 29/11/2007) മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരിക്കുമ്പോള്‍, ഗൌരവമേറിയ പല വിഷയങ്ങളും താന്‍ അനന്തമായി പഠിക്കുന്ന വിവരം അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.

ചില ചോദ്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രി ഒടുവില്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു ചോദ്യം പകുതിയായപ്പോള്‍ സ്ഥലംവിടുകയും ചെയ്തു.

പഠനം - 1
? പൊലീസിനെ മര്‍ദിച്ച കേസിലെ പ്രതികളെ രണ്ടു മന്ത്രിമാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി മോചിപ്പിച്ച സംഭവത്തില്‍ എന്താണ് അങ്ങയുടെ പ്രതികരണം. .വിശദാംശങ്ങള്‍ മനസ്സിലാക്കി വരികയാണ്.

പഠനം - 2

? കഴിഞ്ഞയാഴ്ച ഇക്കാര്യം ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ പഠിച്ച ശേഷം മറുപടി പറയാമെന്നാണല്ലോ അങ്ങ് പറഞ്ഞത് . . അതെ, കാര്യങ്ങള്‍ പഠിച്ചുവരികയാണ്.

പഠനം - 3

? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ രാജിവയ്ക്കണമെന്ന് വകുപ്പു മന്ത്രി ആവശ്യപ്പെട്ടല്ലോ. എന്താണ് സര്‍ക്കാര്‍ നിലപാട്. . പ്രശ്നങ്ങള്‍ പഠിക്കുകയാണ്.

പഠനം - 4

? മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിട്ട് എന്തായി. .മറുപടി കിട്ടിയില്ല.


പഠനം - 5

?വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുമോ. . വിഷയം കൂടുതല്‍ പഠിക്കേണ്ടതുണ്ട്. പൊതുജനത്തെ ദ്രോഹിക്കുന്ന നിരക്കുവര്‍ധന വരാന്‍ പാടില്ല. വരുമെന്നു കരുതുന്നില്ല.

പഠനം - 6

? അരിവില വര്‍ധന തടയാന്‍ എന്തു പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. എവിടെനിന്നാണ് കൂടുതല്‍ അരി കൊണ്ടുവരുന്നത്. . അരി എവിടെനിന്നെങ്കിലും കൊണ്ടുവരും. അല്ലാതെ എവിടെനിന്നാണ്, എത്ര കിലോ, എന്തു വില എന്നൊക്കെ നിങ്ങള്‍ തിരക്കേണ്ട കാര്യമില്ല. അരി കിട്ടിയാല്‍ പോരേ.

പഠനം - 7

? മന്ത്രിമാര്‍ സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിച്ച കാര്യം പഠിക്കാന്‍ രണ്ടാഴ്ച വേണമെങ്കില്‍, മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നാണല്ലോ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. അതെ. (മുഖ്യമന്ത്രി എഴുന്നേറ്റു പുറത്തേക്കു നടന്നു).

ഇനി ആര്‍ക്കെങ്കിലും മുഖ്യമന്ത്രിയോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ?

അടുത്ത ബുധനാഴ്ച ഇതേ സമയം ഇതേ ചാനലില്‍ ..

നേരറിയാന്‍ നേരത്തെയറിയാന്‍..

5 comments:

ജനശബ്ദം said...

പ്ലീസ് ശല്യപ്പെടുത്തരുത്..അച്ചുമാമന്‍ പഠനത്തിലാണ്.

padmanabhan namboodiri said...

ഈ പഠനം ഇന്നു മനോരമ വാര്‍ത്ത ആക്കിയല്ലൊ

Midhu said...

പഠിച്ചു പഠിച്ചു പാസ്സാവട്ടെ.........

മുക്കുവന്‍ said...

വായിക്കാനറിയില്ലായിരിക്കും... അതുകൊണ്ടാ, പഠിപ്പ് തീരാത്തത്!

മകന്റെ പോലെ, മാമന്റെ അച്ഛന്‍ മുഖ്യനായിരുന്നില്ലല്ലോ!

Unknown said...

മകന്റെ പോലെ, മാമന്റെ അച്ഛന്‍ മുഖ്യനായിരുന്നില്ലല്ലോ!

മുക്കുവാ, ഹാ ഹാ. യൂ വിന്‍..!