അച്ചുമാമന് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്തിനെക്കുറിച്ചെന്നകാര്യം മാത്രം ചോദിക്കരുത്.
പലതിനെ പറ്റിയും.
ഇന്നലെ ( 29/11/2007) മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരിക്കുമ്പോള്‍, ഗൌരവമേറിയ പല വിഷയങ്ങളും താന്‍ അനന്തമായി പഠിക്കുന്ന വിവരം അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.
ചില ചോദ്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രി ഒടുവില്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു ചോദ്യം പകുതിയായപ്പോള്‍ സ്ഥലംവിടുകയും ചെയ്തു.
പഠനം - 1
? പൊലീസിനെ മര്‍ദിച്ച കേസിലെ പ്രതികളെ രണ്ടു മന്ത്രിമാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി മോചിപ്പിച്ച സംഭവത്തില്‍ എന്താണ് അങ്ങയുടെ പ്രതികരണം. .വിശദാംശങ്ങള്‍ മനസ്സിലാക്കി വരികയാണ്.
പഠനം - 2
? കഴിഞ്ഞയാഴ്ച ഇക്കാര്യം ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ പഠിച്ച ശേഷം മറുപടി പറയാമെന്നാണല്ലോ അങ്ങ് പറഞ്ഞത് . . അതെ, കാര്യങ്ങള്‍ പഠിച്ചുവരികയാണ്.
പഠനം - 3
? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ രാജിവയ്ക്കണമെന്ന് വകുപ്പു മന്ത്രി ആവശ്യപ്പെട്ടല്ലോ. എന്താണ് സര്‍ക്കാര്‍ നിലപാട്. . പ്രശ്നങ്ങള്‍ പഠിക്കുകയാണ്.
പഠനം - 4
? മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിട്ട് എന്തായി. .മറുപടി കിട്ടിയില്ല.
പഠനം - 5
?വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുമോ. . വിഷയം കൂടുതല്‍ പഠിക്കേണ്ടതുണ്ട്. പൊതുജനത്തെ ദ്രോഹിക്കുന്ന നിരക്കുവര്‍ധന വരാന്‍ പാടില്ല. വരുമെന്നു കരുതുന്നില്ല.
പഠനം - 6
? അരിവില വര്‍ധന തടയാന്‍ എന്തു പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. എവിടെനിന്നാണ് കൂടുതല്‍ അരി കൊണ്ടുവരുന്നത്. . അരി എവിടെനിന്നെങ്കിലും കൊണ്ടുവരും. അല്ലാതെ എവിടെനിന്നാണ്, എത്ര കിലോ, എന്തു വില എന്നൊക്കെ നിങ്ങള്‍ തിരക്കേണ്ട കാര്യമില്ല. അരി കിട്ടിയാല്‍ പോരേ.
പഠനം - 7
? മന്ത്രിമാര്‍ സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിച്ച കാര്യം പഠിക്കാന്‍ രണ്ടാഴ്ച വേണമെങ്കില്‍, മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നാണല്ലോ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. അതെ. (മുഖ്യമന്ത്രി എഴുന്നേറ്റു പുറത്തേക്കു നടന്നു).
ഇനി ആര്‍ക്കെങ്കിലും മുഖ്യമന്ത്രിയോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ?
അടുത്ത ബുധനാഴ്ച ഇതേ സമയം ഇതേ ചാനലില്‍ ..
നേരറിയാന്‍ നേരത്തെയറിയാന്‍..
Wednesday, November 28, 2007
Subscribe to:
Post Comments (Atom)
5 comments:
പ്ലീസ് ശല്യപ്പെടുത്തരുത്..അച്ചുമാമന് പഠനത്തിലാണ്.
ഈ പഠനം ഇന്നു മനോരമ വാര്‍ത്ത ആക്കിയല്ലൊ
പഠിച്ചു പഠിച്ചു പാസ്സാവട്ടെ.........
വായിക്കാനറിയില്ലായിരിക്കും... അതുകൊണ്ടാ, പഠിപ്പ് തീരാത്തത്!
മകന്റെ പോലെ, മാമന്റെ അച്ഛന് മുഖ്യനായിരുന്നില്ലല്ലോ!
മകന്റെ പോലെ, മാമന്റെ അച്ഛന് മുഖ്യനായിരുന്നില്ലല്ലോ!
മുക്കുവാ, ഹാ ഹാ. യൂ വിന്..!
Post a Comment